Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Orchid Country Club

20-ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബം​ഗ​ളൂ​രു: ഗ​ർ​ഷോം ഫൗ​ണ്ടേ​ഷ​ന്‍റെ 2025ലെ ​ഗ​ര്‍ഷോം രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. സ​ജീ​വ് നാ​രാ​യ​ണ​ൻ (കു​വൈ​റ്റ്), അ​ല​ക്സ് ഏ​ബ്ര​ഹാം (ഫി​ലി​പ്പീ​ൻ​സ്), സു​ചേ​ത സ​തീ​ഷ് (യു​എ​ഇ), മും​ഷാ​ദ് മ​ന്നം​ബേ​ത്ത് (സിം​ഗ​പ്പുർ), സാ​വി​യോ ജയിം​സ് (അ​യ​ർ​ല​ൻ​ഡ്), ഡി. ​സു​ധീ​ര​ൻ (സിം​ഗ​പ്പുർ) എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ. മി​ക​ച്ച മ​ല​യാ​ളി സം​ഘ​ട​ന​യ്ക്കു​ള്ള അ​വാ​ർ​ഡി​ന് റ​ഷ്യ​യി​ലെ ഓ​ൾ മോ​സ്കോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (അ​മ്മ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് സിം​ഗ​പ്പുരി​ലെ ഓ​ർ​ക്കി​ഡ് ക​ൺ​ട്രി ക്ല​ബ്ബി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. പു​ര​സ്കാ​ര ദാ​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് അ​ലെ​മി+ ബി​സി​ന​സ് ഡ​യ​ലോ​ഗ് വൈ​കു​ന്നേ​രം 4.30 മു​ത​ൽ ന​ട​ക്കും.

വി​ദേ​ശ സം​രം​ഭ​ക​രും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രു​മ​ട​ക്കം 24 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ഇ​തി​ൽ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up